Saturday, 11 January 2014

മുംബൈ: ബോളിവുഡ് നടിയുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയത് രണ്ടര ലക്ഷം അശ്ലീല സിഡികളെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് നടിയായ മിസ്‌തി മുഖര്‍ജിയുടെ താമസസ്ഥലത്ത് നിന്നുമാണ് ഇത്രയും അശ്ലീല സിഡികള്‍ പോലീസ് കണ്ടെത്തിയത്. നടിയുടെ വീട്ടില്‍ അശ്ലീല ചിത്ര നിര്‍മ്മാണം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ റെയ്‌ഡിലാണ് ഇത് കണ്ടെത്തിയത് സംഭവത്തില്‍ നടിയും, പിതാവും സഹോദരനും അറസ്റ്റിലായിട്ടുണ്ട്. തങ്ങള്‍ താമസിക്കാനായി അപ്പാര്‍ട്ട്മെന്റ് എടുക്കുമ്പോള്‍ തന്നെ ഈ സിഡികള്‍ ഇവിടെയുണ്ടായിരുന്നെന്ന് നടി പ്രതികരിച്ചു. എന്നാല്‍ വീട്ടുടമ ഇത് നിഷേധിച്ചിട്ടുണ്ട്.

ബോളിവുഡിലെ ഐറ്റം ഡാന്‍സര്‍ കൂടിയായ നടിയുടെ മുബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ എത്തിയ പോലീസ് സത്യത്തില്‍ ഇത്രയും സിഡി ശേഖരം കണ്ട് ഞെട്ടുകയായിരുന്നു. വിപണിയില്‍ ആവശ്യകാര്‍ക്ക് സിഡി എത്തിച്ചു കൊടുക്കുന്ന പരിപാടിയും ഇവര്‍ക്കുണ്ടായിരുന്നുവെന്നാണ് സൂചന. ഇടപാടുകാര്‍ വഴിയും നേരിട്ടും സിഡി വില്‍പ്പനയുണ്ടായിരുന്നു. വീട്ടിലെ ബാല്‍ക്കണിയില്‍ നിന്നും സിഡികള്‍ക്കൊപ്പം ലാപ്‌ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. ഉന്നത ഐ എ എസ് ഉദ്യോഗസ്ഥര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലാണ് ഈ നടിയും താമസിച്ചിരുന്നത്. ഇവിടെ നിന്നുമാണ് ഇത്തരത്തില്‍ ഒരു സംഭവമെന്നത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

0 comments:

Post a Comment