Tuesday, 19 November 2013

മലപ്പുറം: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായരെ കേന്ദ്രസംസ്ഥാന മന്ത്രിമാരടക്കമുള്ള ഉന്നതര്‍ ലൈംഗികമായി പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട്. കൂടാതെ ഇതു സംബന്ധിച്ച വിശദമായ വിവരങ്ങള്‍ സരിതയുടെ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സരിത എഴുതിയ ഡയറിയും ചില വീഡിയോ ദൃശ്യങ്ങളും ബിജു രാധാകൃഷ്ണന്റെ കൈവശമുണ്ടെന്നു ഇയാളുടെ അഭിഭാഷകന്‍ ജേക്കബ് മാത്യു പറഞ്ഞു. കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാല്‍, സംസ്ഥാന ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍, മുന്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ എന്നിവര്‍ ശാരീരികബന്ധം പുലര്‍ത്തിയതിന്റെ വിവരങ്ങള്‍ സരിത സ്വന്തം കൈപ്പടയില്‍ ഡയറിയില്‍ എഴുതിയിട്ടുണ്ട്. സരിത രഹസ്യമായി ചിത്രീകരിച്ച വീഡിയോയും ബിജുവിന്റെ കൈവശമുണ്ട്. കെ സി വേണുഗോപാല്‍ ഡല്‍ഹിയിലും മറ്റ് പല സ്ഥലങ്ങളിലും പീഡിപ്പിച്ചുവെന്ന് ഡയറിയില്‍ പറയുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ ഡയറി ഏല്‍പ്പിക്കാന്‍ വിശ്വാസമില്ലെന്നാണ് ബിജുവിന്റെ നിലപാട്. അതുകൊണ്ടാണ് മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ മാത്രം ഡയറിയും വീഡിയോ ദൃശ്യങ്ങളും കൈമാറാമെന്ന് അറിയിച്ചത്. സരിതയുമായി വളരെ അടുപ്പമുള്ള സമയത്താണ് ഈ ഡയറി ബിജുവിന്റെ കൈയിലെത്തിയത്. രാഷ്ട്രീയരംഗത്തെ നിരവധി പ്രമുഖരുടെ പേരുകളാണ് ഡയറിയിലുള്ളത്. അതില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളുമുണ്ട്. ഇതോടെ കേരള രാഷ്ട്രീയം വീണ്ടും കലുഷിതമാകുമെന്ന് ഉറപ്പായി.

0 comments:

Post a Comment