Thursday, 8 August 2013


 ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ചിത്രത്തില്‍ സ്ത്രീത്വത്തെയോ മാതൃത്വത്തെയോ അപമാനിക്കുന്ന രംഗങ്ങള്‍ ഇല്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി ഹര്‍ജി നിരാകരിച്ചത്. ആരുടെയെങ്കിലും മൗലിക അവകാശത്തെ ഹനിക്കുന്നതല്ല കളിമണ്ണ് എന്നും കോടതി ചൂണ്ടിക്കാട്ടി.
അഞ്ച് വനിതകള്‍ അടങ്ങിയ സെന്‍സര്‍ ബോഡ് ചിത്രം പരിശോധിച്ചതാണെന്നും കോടതി പറഞ്ഞു. കളിമണ്ണില്‍ പ്രധാന വേഷം അവതരിപ്പിക്കുന്ന ശ്വേതാ മേനോന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ചിത്രവുമായി സഹകരിച്ചതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. പീരുമേട് സ്വദേശി മാട സ്വാമിയാണ് ചിത്രത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

കളിമണ്ണ് പ്രദര്‍ശിപ്പിക്കാം : ഹൈക്കോടതി


0 comments:

Post a Comment