തൃശ്ശൂര്‍ ട്രെയിനില്‍ നിന്ന് വീണ് പരുക്കേറ്റ നിലയില്‍ തൃശൂര്‍
നെല്ലായില് റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയ ടെലിവിഷന്‍ അവതാരകയുടെ നില
അതീവഗുരുതരമായി തുടരുന്നു. കോഴിക്കോട് ചെന്നല്ലൂര്‍ സ്വദേശി ദിക്ഷയാണ്
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്നത്.
അതേസമയം പെണ്‍കുട്ടി എങ്ങനെയാണ് ട്രെയിനില്‍ നിന്ന് വീണതെന്ന കാര്യത്തില്‍
ഇപ്പോഴും ദുരൂഹത തുടരുകയാണ്. വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചരയോടെയാണ് ദിഷയെ
ഗുരുതരപരുക്കുകളോടെ നെല്ലായിക്ക് സമീപം റെയില്‍വെ ട്രാക്കില്‍
കണ്ടെത്തിയത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയില്‍ കിടന്ന
ദിഷയെ പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ദിക്ഷ എങ്ങനെയാണ്
ട്രെയിനില്‍ നിന്നും വീഴാനുള്ള കാരണം വ്യക്തമല്ല. അപകടത്തിന്റെ സത്യാവസ്ഥ
എന്തെന്ന് അന്വേഷിക്കണമെന്ന് ദിഷയുടെ പിതാവ് ആവശ്യപ്പെട്ടു.
ടി.വി അവതാരകയായ ദിഷ പ്രോഗ്രാം ഷൂട്ടിന് ശേഷം കോഴിക്കോട്ടേയ്ക്ക് മടങ്ങും വഴിയാണ് ട്രെയിനില്‍ നിന്ന് വീണത്. കൊച്ചിയില്‍ നിന്നും ട്രെയിനില്‍ കയറിയ വിവരം വീട്ടില്‍ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. പഠനത്തോടെപ്പം ചാനലുകളില്‍ പ്രോഗ്രാം അവതരിപ്പിക്കുകയും ചെറിയ പരസ്യചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിരുന്ന ദിഷ ഈ റൂട്ടില്‍ സ്ഥിരമായി ട്രെയിന്‍ യാത്ര നടത്താറുണ്ടെന്നും മാതാപിതാക്കള്‍ പറഞ്ഞു. അതെ സമയം ദിക്ഷ ട്രെയിനില്‍ നിന്ന് തെറിച്ച് വീണതാകാമെന്നുമുളള നിഗമനത്തിലാണ് റെയില്‍വെ പൊലീസ്.

0 comments:
Post a Comment